About Us

Experience, trust and proven success in Banking Services.

25.09.1100(ME) 07.05.1925 ൽ 964-כo നമ്പർ ശങ്കരവിലാസം സഹകരണ സംഘം ആയി രജിസ്റ്റർ ചെയ്ത് 01.11.100 (ME) 14.06.1925 ൽ പ്രവർത്തനം ആരംഭിച്ചു. ഈ സഹകരണ സംഘം നാവായിക്കുളം, കുടവൂർ വില്ലേജുകൾ ഉൾപ്പെട്ട നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് ആവശ്യമായ വിത്തും, വളവും, കാർഷികോപകരണങ്ങളും, വായ്‌പയും വിതരണം ചെയ്തു വന്നു. കാലക്രമത്തിൽ ഈ സംഘം 964-כo നമ്പർ നാവായിക്കുളം സർവ്വീസ് സഹകരണ സംഘമാവുകയും പിന്നീട് 964-כo നമ്പർ നാവായിക്കുളം സർവ്വീസ് സഹകരണ ബാങ്ക് എന്ന പേരിൽ മാറുകയും ചെയ്തു.

news image

ഇന്ന് 143 കോടിയോളം രൂപ നിക്ഷേപവും 85 കോടിയോളം രൂപ വായ്‌പ ബാക്കി നിൽപ്പും, 144.23 കോടിയോളം പ്രവർത്തന മൂലധനവുമുള്ള ക്ലാസ്സ് 1 സപെഷ്യൽ ഗ്രേഡ് A ക്ലാസ്സ് ബാങ്കായി പ്രവർത്തിച്ചു വരുന്നു.

സർവ്വശ്രീ വി.പത്മനാഭപിള്ള ആദ്യപ്രസിഡന്റായും കുമാരപിള്ള, എ.എം.റഷീദ്, അബ്‌ദുൾ സലാം, എസ്.ചെല്ലപ്പൻ പിള്ള, ജി.ജനാർദ്ദനപിള്ള, എസ്.രാമസ്വാമി അയ്യർ, എം. ബഷീർ, തുടങ്ങിയവർ തുടർന്നും പ്രസിഡൻ്റുമാരായിരുന്നു. 1975 മുതൽ 1997 ൽ മരണപ്പെടുന്നത് വരെ ശ്രീ.എൻ. രാമചന്ദ്രൻ പിള്ള ബാങ്കിന്റെ പ്രസിഡന്റായി പ്രവർത്തിച്ചു. അദ്ദേഹത്തിൻ്റെ കാലഘട്ടമാണ് ബാങ്കിൻ്റെ പ്രവർത്തന പുരോഗതിക്ക്‌ അടിത്തറയായത്. തുടർന്ന് 1997 മുതൽ 2018 വരെ ശ്രീ.കെ. ഗോപാലകൃഷ്ണപിള്ള ബാങ്കിന്റെ പ്രസിഡന്റായി പ്രവർത്തിച്ചു. അതിനുശേഷം 24.06.2018 ൽ ശ്രീ.അഡ്വ.എം.എം താഹയുടെ നേതൃത്വത്തിലുള്ള 11 അംഗഭരണസമിതി ഭരണസാരഥ്യം ഏറ്റടുത്ത് പ്രവർത്തിച്ച് വരുന്നു.

ആദ്യ കാലങ്ങളിൽ ബാങ്കിന് ഹോണററി സെക്രട്ടറിമാരും താൽക്കാലിക സെക്രട്ടറിമാരുമാണ് ഉണ്ടായിരുന്നത്. സർവ്വശ്രീ സി.കെ കൃഷ്ണപിള്ള, ആർ.ശങ്കരപ്പിള്ള, ജി.ജനാർദ്ദനപിള്ള, എസ്.ആനന്ദകുറുപ്പ് എന്നിവർ ഹോണററി സെക്രട്ടറിമാരായും ശ്രീ. സി.കെ.രാജഗോപാലൻ നായർ താൽക്കാലിക സെക്രട്ടറിയായും പ്രവർത്തിച്ചു. ആദ്യ പെയ്‌ഡ്‌ സെക്രട്ടറി ശ്രീ.സി.വിക്രമൻ പിള്ളയും തുടർന്ന് ശ്രീ.രഘുനാഥൻ നായർ ശ്രീ.ആർ.നാരായണപിള്ള, ശ്രീ.എൻ.രവീന്ദ്രൻ പിള്ള തുടങ്ങിയവരും 24.06.1982 മുതൽ ശ്രീ.എൽ.ഓമനയും, 08.05.1992 മുതൽ ശ്രീ.സി.ശ്രീകുമാറും, 01.06.2014 മുതൽ 30.09.2014 വരെ ശ്രീ. ആർ.രാജശേഖരനും യഥാക്രമം സെക്രട്ടറിമാരായി പ്രവർത്തിച്ചു. 01.10.2014 മുതൽ ശ്രീമതി എസ്.ബിന്ദു ബാങ്കിന്റെ സെക്രട്ടറിയായി ചുമതലയേറ്റു പ്രവർത്തിച്ചു വരുന്നു.

12.08.2002 ൽ കപ്പാംവിളയിലും, 27.05.2003 ൽ കല്ലമ്പലത്തും, 08.09.2005 ൽ കുളമടയിലും ബാങ്ക് ശാഖകൾ സ്ഥാപിച്ചു. ബാങ്കിൻ്റെ പ്രവർത്തനപരിധിയിലെ മികച്ച കർഷകർക്ക് എല്ലാ വർഷവും രാമചന്ദ്രൻപിള്ള മെമ്മോറിയൽ കർഷക അവാർഡും, വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന അംഗങ്ങളുടെ മക്കൾക്ക് രാമചന്ദ്രൻപിള്ള മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡും നൽകിവരുന്നു. ബാങ്കിന്റെ കീഴിൽ ബാപ്പുജി വായനശാല എന്ന പേരിൽ ഒരു ഗ്രന്ഥശാലയും പ്രവർത്തിക്കുന്നു. മാരക രോഗങ്ങളാൽ അവശതയനുഭവിയ്ക്കുന്ന അംഗങ്ങളെ സഹായിക്കാനായി സാന്ത്വനം ചികിൽസാ സഹായ ഫണ്ട് എന്ന പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. അംഗങ്ങളുടെ സൗകര്യാർത്ഥവും ബാങ്കിന്റെ സുതാര്യമായ പ്രവർത്തനവും മുൻനിറുത്തി ബാങ്ക് ()ൽ പൂർണമായും കമ്പ്യൂട്ടർ വത്കരിച്ചു. ബാങ്കിന്റെ ഏതു ശാഖയിൽ നിന്നും ഇടപാടുകൾ നടത്തുന്നതിനും കേന്ദ്രീകൃതമായ റിപ്പോർട്ടിങ് സംവിധാനവും ലക്ഷ്യമാക്കി ()ൽ ബാങ്കിൽ കോർ ബാങ്കിങ് സംവിധാനവും ഏർപ്പെടുത്തി. ആധുനീക ബാങ്കിങ് സംവിധാനങ്ങൾ ഇടപാടുകാർക്ക് ലഭ്യമാക്കുവാൻ RTGS / NEFT, SMS ബാംങ്കിംഗ്, മൊബൈൽ ബാംങ്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ബാങ്കിൽ നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ മിനി കോൺഫറൻസ് ഹാൾ, എല്ലാ ശാഖകളിലും സേഫ് ഡെപ്പോസിറ്റ് ലോക്കർ സംവിധാനം എന്നിവയും ബാങ്കിൽ ലഭ്യമാണ്.ബാങ്കിന്റെ കീഴിൽ വളം ഡിപ്പോ, അഗ്രോ സ്റ്റോർ, വെജിറ്റബിൾ സ്റ്റോർ എന്നിവയും പ്രവർത്തിച്ചു വരുന്നു.

By the year 2020, Navaikulam Service Co-Operative Bank aims to achieve a business turnover of Rs.1000 crore, Profit of Rs.12 crore with a Credit Deposit ratio of 70% while maintaining Gross NPA below 3% and Net NPA of 0%.

To be the Bank of the people Delivering innovative banking products and services by consistent improvement of technology, process and people Uplift villagers and rural masses based on Co-operative principles and values

Years in the field

95 Years of experience in banking sector and offer efficient banking services for the community. Navaikulam Service Co-Operative bank offers excellent services to our customers to meet their financial needs.

Branches

4

Working Staff

19

Total Clients

30000+

Message

Thank you for the continued support of our customers. We constantly strive to excel in providing the best banking options to our customers. We thank you, our customers, for your loyal support. We look forward to your continued support.

Adv. M.M. Thaha - President

If you are currently a Navaikulam SCB customer, thank you for allowing us to serve you. If you are not yet a customer, We invite you to see how your bank is banking your way and experience unparalleled banking service and convenience.

S.Bindu - Secretary

Address

Ethukkadu Jn.,Navaikulam P.O , Thiruvananthapuram Kerala

navaikulamscb@yahoo.in

Opening Hours

Monday - Saturday

10:00 am to 05:00 pm